‘രണ്ട് കയ്യുള്ളവരേക്കാള്‍ വിദഗ്ധന്‍, റിപ്പീറ്റഡ് സെക്ഷ്വല്‍ പ്രിഡേറ്റര്‍ കാറ്റഗറിയില്‍പ്പെട്ടയാളാണ് ഗോവിന്ദച്ചാമി’; ബി.സന്ധ്യ ഐപിഎസ്

ഗോവിന്ദച്ചാമിക്ക് ഒരു കൈ മാത്രമേ ഉള്ളുവെങ്കിലും അയാള്‍ രണ്ട് കയ്യുള്ളവരേക്കാള്‍ വിദഗ്ദ്ധനാണെന്ന് ബി.സന്ധ്യ ഐ പി എസ്. റിപ്പീറ്റഡ് സെക്ഷ്വല്‍ പ്രിഡേറ്റര്‍ എന്ന കാറ്റഗറിയില്‍പ്പെട്ട ആളാണ് ഗോവിന്ദച്ചാമി, ഇയാള്‍ ഒരു കൊടുംകുറ്റവാളിയാണെന്നുള്ള കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കും കാരണം ഇയാളെ ആദ്യമായി പിടികൂടുന്ന സമയത്ത് ഗോവിന്ദച്ചാമിക്കെതിരെ തമിഴ്‌നാട്ടില്‍ 14 ഓളം കേസുകള്‍ ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ സമൂഹത്തിന് ഭീഷണിയാണ്. സമൂഹ മധ്യത്തിലേക്ക് ഇറക്കിവിടാന്‍ കഴിയുന്ന ആളല്ല ഗോവിന്ദച്ചാമിയെന്ന് ബി സന്ധ്യ ഐപിഎസ്  പറഞ്ഞു.

സൗമ്യ വധക്കേസ് അന്വേഷണസമയത്ത് തന്നെ ഞങ്ങളില്‍ പലരും മനസിലാക്കിയ കാര്യം എന്ന് പറയുന്നത് ഒരുതരത്തിലുള്ള കുറ്റബോധവും ഇല്ലാത്തൊരാളാണ് ഗോവിന്ദച്ചാമി. റെയില്‍വേ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലുമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമി പുറത്തിറങ്ങിയാല്‍ ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും ബി.സന്ധ്യ കൂട്ടിച്ചേര്‍ത്തു.

Top News from last week.

Latest News

More from this section