തളിപ്പറമ്പിൽ പി കെ ശ്യാമള ടീച്ചർ വൻ. ഭൂരിക്ഷത്തോടെ വിജയം നേടും പി ജയരാജൻ

തളിപ്പറമ്പ: തളിപ്പറമ്പ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിപി കെ ശ്യാമള ടീച്ചർ വൻ ഭൂരിക്ഷത്തോടെ വിജയിക്കുമെന്ന്.   പി ജയരാജൻ യു ഡി എഫ് ക്യാമ്പ്വലിയപരിഭ്രാന്തിയിലാണുള്ളത് .അതിനാലാണ്യുഡിഎഫ്സ്ഥാനാർത്ഥിയായിമത്സരിക്കുന്നവ്യക്തിയുടെനേതൃത്വത്തിൽദുരാരോപണങ്ങളുംനുണപ്രചരണങ്ങളുമായിഓടിനടക്കുന്നത്.അവസരവാദത്തിൻ്റെയും വിശ്വാസ വഞ്ചനയുടെയും ആൾരൂപമായയു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടർമാർക്കിടയിൽ തീരെ മതിപ്പില്ലെന്ന വസ്തുത കോൺഗ്രസിലെയും മുസ്ലീം ലീഗിലെയും പ്രവർത്തകരിൽ വലിയൊരു ശതമാനത്തെ പിറകോട്ടടിപ്പിക്കുന്നുണ്ട്. തോൽവി ഉറപ്പാകുമ്പോഴാണ് നിലവിട്ട പെരുമാറ്റങ്ങളും ആരോപണങ്ങളും ഉയർത്തുക .അത് ജനങ്ങൾക്ക് മനസിലാവുന്നുണ്ട്. സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യു ഡിഎഫ്സ്ഥാനാർത്ഥിപത്രസമ്മേളനത്തിനത്തിൽ പറഞ്ഞത്   വസ്തുതകൾക്ക് നിരക്കാത്ത നുണകളാണ് .സ്ത്രീപക്ഷ നവകേരളം എന്നത് ഇടതുപക്ഷത്തിൻ്റെ പ്രഖ്യാപിത നിലപാടാണ്. അതിനെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് ഉൾകണ്ഠപ്പെടുന്ന യു ഡി എഫ്സ്ഥാനാർത്ഥി രാഹുൽ മാക്കൂട്ടത്തിൽഇപ്പോഴും

യു ഡി എഫിൻ്റെ

എം എൽ എ യാണെന്ന് മറന്ന് പോകരുത് .

കോവളത്ത്

യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എം എൽ എ :എം വിൻസൻ്റ് അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഇതു സംബന്ധിച്ചും തളിപ്പറമ്പിലെയു ഡി എഫ് സ്ഥാനാർത്ഥിക്ക് പ്രതികരിക്കാവുന്നതാണ് .തളിപ്പറമ്പിലെഎൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ ഒരു കുടുംബത്തിൻ്റെ നോമിനിയായി വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കിയ തുപോലെ സ്ഥാനാർത്ഥിയായ വ്യക്തിയല്ല.

അവസരവാദത്തിൻ്റെ പേരിൽ യു ഡി എഫ് കേമ്പിൽ അഭയം പ്രാപിച്ച യു ഡി എഫ് സ്ഥാനാർത്ഥി യോടൊപ്പം തന്നെ നിരവധി സമരമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്

ശ്യാമള ടീച്ചർ.വയനാട് ദുരന്ത ബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച ഫണ്ടിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.

തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിൽ നിന്ന് വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ എത്ര രൂപ പിരിച്ചെടുത്തുവെന്ന് യു ഡി എഫ് സ്ഥാനാർത്ഥി വ്യക്തമാക്കാൻ തയ്യാറാകണം .തളിപ്പറമ്പിലെയു ഡി എഫ് സ്ഥാനാർത്ഥി അധികാരമോഹത്തിൻ്റെ ആൾരൂപമായതുകൊണ്ടാണ് യു ഡി എഫിൻ്റെ തിണ്ണ നിരങ്ങുന്നത്.അവിടെ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ പോയില്ലെങ്കിൽ നാളെ അദ്ദേഹം ഹിന്ദുത്വ വർഗീയതയെ കൂട്ടുപിടിക്കാനും സാധ്യതയുണ്ട്.ആ സമയത്ത് ഇപ്പോൾ ലാവണം കൊടുത്ത കോൺഗ്രസിനെയും യു ഡി എഫി നെയും കുറിച്ച് നുണകൾ പറഞ്ഞ് നടക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.കൊല്ലൻ്റെ ആലയിലെ തുരുമ്പ് കീടങ്ങൾ കൊണ്ട് എൽ ഡി എഫി നെ ആക്രമിക്കാനുള്ള ആയുധങ്ങൾ നിർമ്മിക്കാനാവില്ലെന്ന് യു ഡി എഫ് തിരിച്ചറിയണം.അത്തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രമുഖനായിട്ടുള്ള ഒരു കോൺഗ്രസ് നേതാവ് തന്നെ തളിപ്പറമ്പ് മണ്ഡലത്തിൽ റിബലായിമത്സരിക്കുന്നതെന്നുംജയരാജൻ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ വി ഗോപിനാഥൻ, കൺവീനർ കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

 

രാജൻ തളിപ്പറമ്പ

Top News from last week.

Latest News

More from this section