സി.പി.എം നേതാവ് പി.ജയരാജൻ്റെ കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം വിവാദമായി ഇന്നലെയാണ് അദ്ദേഹം കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രം ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. വിശ്വാസത്തിൻ്റെ പേരിലല്ല താൻ ക്ഷേത്രത്തിലെത്തിയതെന്നും താൻ എഴുതാൻ പോകുന്ന സംഘപരിവാറിനെതിരായ ഗ്രന്ഥത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ നേതാക്കൾ ക്ഷേത്രത്തിൽ പോകുന്നതിനെ എതിർക്കുന്ന സി.പി എമ്മിൽ ജയരാജൻ്റെ ക്ഷേത്രദർശനം ഏറെ വിവാദമായിരിക്കയാണ്.









