പി കെ വിജയരാഘവൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു

കോൺഗ്രസ് നേതാവും ,മുൻ ഡിസിസി പ്രസിഡണ്ടുമായിരുന്ന പി കെ വിജയരാഘവൻ മാസ്റ്ററുടെ 13-ആം ചരമ വാർഷിക ദിനത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ഛനയും അനുസ്മരണ യോഗവും നടത്തി .

ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .നേതാക്കളായ സുരേഷ് ബാബു എളയാവൂർ ,ടി ജയകൃഷ്ണൻ ,ജോഷി കണ്ടത്തിൽ ,എ ടി നിഷാത്ത് ,പ്രദീപൻ ,മോഹനൻ ,ഉഷ കുമാരി ,വികാസ് അത്താഴക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു

Top News from last week.

Latest News

More from this section