Advertisement
Advertisement
Saturday, September 12, 2026
District News

പി രാമകൃഷ്ണൻ ഏഴാം ചരമവാർഷികം: പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

Advertisement
Advertisement

കണ്ണൂർ: കെ പി സി സി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണന്റെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ കെ പി സി സി ട്രഷറർ വി എ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ആദർശനിഷ്ട കാത്തുസൂക്ഷിച്ച പി ആർ ഏത് കാര്യവും വെട്ടിതുറന്ന് പറയാൻ ആർജ്ജവം കാണിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

Advertisement

അഡ്വ. ടി ഒ മോഹനൻ എം എൽ എ ,പ്രൊഫ എ ഡി മുസ്തഫ , ചന്ദ്രൻ തില്ലങ്കേരി , പി ആറിന്റെ മകൾ ദിവ്യ ശ്രീകുമാർ, അഡ്വ.റശീദ് കവ്വായി , രാഹുൽ കായക്കൽ എന്നിവർ സംസാരിച്ചു. എം പി ഉണ്ണികൃഷ്ണൻ ,എൻ പി ശ്രീധരൻ , മുഹമ്മദ് ബ്ലാത്തൂർ ,കെ പ്രമോദ് ,വി വി പുരുഷോത്തമൻ , എം പി വേലായുധൻ,വി പി അബ്ദുൾ റഷീദ്,അഡ്വ. പി ഇന്ദിര , സുരേഷ് ബാബു എളയാവൂർ, വിജിൽ മോഹനൻ, രജിത്ത് നാറാത്ത്, മനോജ് കൂവേരി ,എം കെ മോഹനൻ, ബിജു ഉമ്മർ,എം സി അതുൽ , പി മാധവൻ മാസ്റ്റർ,സി ടി ഗിരിജ ,മുണ്ടേരി ഗംഗാധരൻ , ജോഷി കണ്ടത്തിൽ ,നൗഷാദ് ബ്ലാത്തൂർ ,ടി കെ അജിത്ത് ,സി ടി സജിത്ത് ,എം ശിവദാസൻ , കല്ലിക്കോടൻ രാഗേഷ് ,രാജീവൻ പാനുണ്ട ,കാപ്പാടൻ ശശിധരൻ , കാട്ടാമ്പളളി രാമചന്ദ്രൻ , എൻ ആർ മായൻ , കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കൊത്ത് , പി ആറിന്റെ സഹധർമ്മിണി ഷൈമലത, മകൻ ദീപക് കൃഷ്ണ, ദീപ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement