കണ്ണൂർ: പി എ ബക്കർ ഫിലിം സൊസൈറ്റി നടത്തിയ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ അവാർഡ് ദാനം നടത്തി. ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ സിനിമാ പ്രൊഡ്യൂസർ ബാദുഷ ഉദ്ഘാടനം ചെയ്തു. ഇ എം ഷാഫി അവാർഡ് പ്രഖ്യാപനം നടത്തി. അഷറഫ് എട്ടിക്കുളം അധ്യക്ഷത വഹിച്ചു. ഡോ: ടി.ശശിധരൻ, സജീവൻ പാനൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. ജമാൽ കണ്ണൂർ സിറ്റി സ്വാഗതവും ലതീഷ് പി കെ നന്ദിയും പറഞ്ഞു









