തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്നതിന് പകരം വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനാണ് സി.പി എം ശ്രമിക്കുന്നത് എന്ന് പാണക്കാട് മുന വറലി ശിഹാബ് തങ്ങൾ

കണ്ണൂർ: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്നതിന് പകരം വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനാണ് സി.പി എം ശ്രമിക്കുന്നത് എന്ന് പാണക്കാട് മുന വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
കേന്ദ്ര സർക്കാർ ന്യൂനപക്ഷ കരുണ്യ പ്രവർത്തനത്തെ തടയാൻ പുതിയ ബില്ലുകൊണ്ട് വരുമ്പോൾ അതിനെതിരായി പ്രതികരിച്ചത് കോൺഗ്രസാണ്.
ന്യൂനപക്ഷ സംരക്ഷണ വിഷയത്തിൽ അവരോടെപ്പം ചേർന്ന് നിൽക്കുന്ന കോൺഗ്രസും യു ഡി എഫും ഈ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ പ്രവർതകർ കഠിന പ്രയത്നം നടത്താൻ മുന്നോട്ട് വരണം.
അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ സർക്കാറാണ് പിണറായി സർക്കാർ.
കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി. ഓ. മോഹനൻ്റെ പ്രചരണ കുടുംബ സംഗമം തായത്തെ രു മാങ്കടവൻ തറവാട്ടിൽ വെച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു മുനവ്വറലി ശിഹാബ് തങ്ങൾ .
കണ്ണൂർ വെസ്റ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബി.പി ആശിക്ക് അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ അസംബ്ലി മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. എം. പി മുഹമ്മദലി, അഡ്വ. കെ എ ലത്തീഫ് , റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, മഹമൂദ് അള്ളാകുളം , മുസ്ലിഹ് മഠത്തിൽ , ടി. കെ നൌഷാദ്, സി. സീനത്ത് ,ഷമീമ ടീച്ചർ, നിസാമി നീർച്ചാൽ, സഹദ് മങ്കടവൻ പ്രസംഗിച്ചു.

Top News from last week.

Latest News

More from this section