പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചരിത്രത്തിൽ നിന്ന് ഡോ. എ.കെ. മേനോൻ എന്ന പേര് ഒരിക്കലും മായ്ച്ചുകളയാനാവില്ല.
പ്ദേശവാസികൾക്ക് അദ്ദേഹം വെറുമൊരു ഡോക്ടർ ആയിരുന്നില്ല; എന്നും എളിയവരുടെയും സാധാരണക്കാരുടെയും ‘കുട്ടപ്പൻ’ ഡോക്ടരായിരുന്നു.
ജനകീയ ഡോക്ടർ, സൗജന്യ ചികിത്സയുടെ മുഖം.
ഡോ. കുട്ടപ്പന്റെ ചികിത്സാരീതി അദ്ദേഹത്തെ മറ്റ് ഡോക്ടർമാരിൽ നിന്ന് വേറിട്ടുനിർത്തി.
ലാഭേച്ഛയില്ലാതെ, സേവനത്തെ പരമപ്രധാനമായി കണ്ട ഒരു യുഗത്തിൻ്റെ പ്രതീകമായിരുന്നു അദ്ദേഹം.
ദാരിദ്ര്യം നിറഞ്ഞ ഒരുപാട് കുടുംബങ്ങൾക്ക് അദ്ദേഹം സൗജന്യമായി ചികിത്സ നൽകിയിരുന്നു എന്നും.
ഡോക്ടറെ അടുത്ത് വന്നാൽ പണം ഒരു പ്രശ്നമാവില്ല എന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായിരുന്നു. പലപ്പോഴും കൺസൾട്ടേഷൻ ഫീസുകൾ പോലും വാങ്ങാതെ, മരുന്നുകൾക്ക് പോലും സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി അദ്ദേഹം ഒരുപാട് പേർക്ക് തണലായ ഒട്ടേറെ കാര്യങ്ങളുണ്ട്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, സമയമില്ലാത്ത സേവനമായിരുന്നു. ആര് വിളിച്ചാലും വീട്ടിലെത്തി ചികിത്സ നൽകിയിരുന്ന അദ്ദേഹത്തിൻ്റെ അർപ്പണബോധം എന്നും ഓർമ്മിക്കപ്പെടും.
ദൂരപരിധികളോ പ്രതിഫലമോ ഒരിക്കലും അദ്ദേഹത്തെ സേവനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.
രോഗനിർണയത്തിലെ അദ്ദേഹത്തിൻ്റെ കൃത്യതയും, രോഗികളോടുള്ള വാത്സല്യത്തോടെയുള്ള ഇടപെടലുകളും ചികിത്സയുടെ ഫലം വർദ്ധിപ്പിച്ചു. കേവലം മരുന്നുകൾക്കപ്പുറം, അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു.
പാപ്പിനിശ്ശേരിയുടെ മനസ്സാക്ഷി
ഒരു ഡോക്ടർ എന്നതിനേക്കാൾ മിക്ക വീടുകളിലെയും സഹോദരനായും ഉപദേശകനായും അദ്ദേഹം ജനങ്ങൾക്കിടയിൽ ജീവിച്ചു.
ഡോ. കുട്ടപ്പൻ്റെ ജീവിതം ഒരു സന്ദേശമാണ്. ഒരു പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുമ്പോഴും, മനുഷ്യത്വത്തിന് വേണ്ടി സ്വന്തം ജീവിതം എങ്ങനെ സമർപ്പിക്കാമെന്നും, പാവപ്പെട്ടവരോടൊപ്പം എങ്ങനെ ചേർന്ന് നിൽക്കാമെന്നും അദ്ദേഹം സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചു.
ജീവിതത്തിൽ ഇന്ന് വരെ വെള്ള വസ്ത്രത്തിൽ അല്ലാതെ വേറെ ഒരു ഡ്രസ്സിലും ഡോക്ടറെ കണ്ടിരുന്നില്ല. വിദേശത്തുള്ളവർ നാട്ടിൽ വരുമ്പോഴെല്ലാം വെറുതെ ഒന്ന് ഡോക്ടറെ കാണുവാൻ വീട്ടിൽ പോയിരുന്നു. ‘എന്താ വന്നത്’ എന്ന ചോദ്യത്തോടെയാണ് വീടിന്റെ അകത്ത് നിന്ന് ഇറങ്ങി വരിക. അൽപ സമയം കാര്യങ്ങളൊക്കെ സംസാരിച്ചു ഇറങ്ങുമ്പോൾ വീണ്ടും കാണാമെന്നു പറയും ഡോക്ടർക്ക് ഇങ്ങനെ ഒരു യാത്ര പറച്ചിലാകുമെന്ന് ആരും പ്രതീക്ഷച്ചില്ല.
ഡോക്ടറുടെ ഓർമ്മകൾ ഈ നാട്ടിലെ ഓരോരുത്തരുടെയും മനസ്സിൽ ഒരു നല്ല ഓർമ്മയായി എന്നും നിലനിൽക്കും.
എന്നും പാവങ്ങളുടെ അത്താണിയായിരുന്ന ഡോക്ടർക്ക് കണ്ണീരോടെ വിട. അദ്ദേഹത്തിൻ്റെ ഓർമ്മകൾ, സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും വെളിച്ചമായി ഈ നാടിന് എന്നും വഴികാട്ടിയാകും.ഇന്ന് രാവിലെയാണ് മരണമടഞ്ഞത’
ഭാര്യ: രാജ ലക്ഷമി ‘മക്കൾ:രാജേഷ്’ (കണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, )രേഖ’ (അധ്യാപിക അരോളി ജിഎച്ച്എസ്എസ്, )
മരുമകൻ :രാജീവ് (കുഞ്ഞിമംഗലം.)










