പിതൃ തർപ്പണം- ആവശ്യകത


നാരായണൻ നമ്പൂതിരി

ഹിന്ദു സംസ്കാരം അനുസരിച്ച് ഒരു വ്യക്തി മരണപ്പെട്ടാൽ അഗ്നിയിൽ ദഹിപ്പിക്കുന്നു. അത് കഴിഞ്ഞാൽ പിന്നെ ബ്രാഹ്മണർക്ക് 12-ാം ദിവസം പുല ആചരിക്കുന്നത്. മറ്റു സമുദായത്തിൽ 16 ദിവസം ആചരിക്കുന്നത്. 16-ന് പുണ്യാഹം തളിച്ച് ക്രിയകളിൽ പ്രവേശിക്കാൻ പോകയുള്ളൂ. പിന്നീട് ആ വ്യക്തിയുടെ ആത്മാവിനെ ആവാഹിച്ച് വിഷ്ണുവിങ്കൽ ലയിപ്പിക്കുന്നു. ആവാഹനം എന്നാൽ നമ്മുടെ പഞ്ചഭൂതാത്മകമായ ശരീരത്തെ അഗ്നിയിൽ ദഹിപ്പിക്കുന്നു. അതിന് ശേഷം ശവം ഇല്ല. ആ ഒരു ആത്മാവ് ഉണ്ട്. അതിനെ ദർഭമാത്ര പ്രതിമയിൽ ആവാഹിക്കുന്നു (മാന്ത്രങ്ങളൊക്കെ ചൊല്ലി). അതിനുശേഷം വർഷം തോറും ബലിയിടുന്നു. എന്തിന്? നമ്മൾ ജീവിച്ചിരിക്കുമ്പോൾ എങ്ങനെ ഭക്ഷണം കഴിച്ചു പോന്നോ അതുപോലെ ആ വ്യക്തിയെ വർഷത്തിൽ ഒരുദിവസം കൊടുക്കുന്ന ബലിയിൽ ഭക്ഷണം ആണ് 365 ദിവസത്തെ ആഹാരം. അതാണ് ഇത് നമ്മൾ ഓരോരുത്തരും അച്ഛൻ അമ്മ സപിണ്ഡൻ – അങ്ങനെ ആരെയാണോ അതിലേക്ക് ചെയ്യുന്നത് വർഷത്തിൽ മദ്ധ്യമില്ലാതെ നമ്മൾ ആചരിക്കേണ്ടത്.
അതുപോലെ നമ്മൾ 1 വർഷം എടുത്ത് ഈ പിതൃ തർപ്പണം ചെയ്യുന്ന ശ്രാദ്ധം നമ്മുടെ പൂർവ്വികർ സന്തോഷത്തോടെ നമ്മളെ ഓരോരുത്തരെയും പ്രത്യേകം അനുഗ്രഹിക്കുന്നു – അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്കും അഭിവൃദ്ധിക്കും, സന്തോഷങ്ങൾക്കും നമുക്ക് ഓരോരുത്തർക്കും അനുഭവിക്കുന്നു.
പിതൃകർമ്മം എന്നത് ഒരു മഹത്തായ പുണ്യവും ദാനം ഒരു മഹത്തായ ധർമ്മവും ആണ്. ഈ പിതൃകർമ്മവും ദാനവും ഒരുപാട് സദ്ഗുണങ്ങൾക്ക്, പൂർവ്വജന്മ പുണ്യത്തിന് അനുഗ്രഹത്തിന് മാതൃകയാകുന്നു.
നാരായണൻ നമ്പൂതിരി
താലൂക്ക് ക്ഷേത്ര സഭ
ഫ്രണ്ട്സ് വികസനം
ടി.ഡി. മാതമംഗലം മെമ്പർ
9947736912









