പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് എസ് ഇ ജി പി സ്‌കീം പ്രകാരം നിര്‍മ്മിക്കുന്ന പാട്യം സൂപ്പര്‍ സ്റ്റിഫി ആഫ്റ്റര്‍ വാഷ് – ഫാബ്രിക് എന്‍ഹാന്‍സര്‍ വിപണിയിലിറക്കി. ഉല്‍പ്പന്നങ്ങളുടെ ആദ്യവില്പന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഖാദി ഉപഭോക്താവായ നാസറിന് നല്‍കി. ഒരു ലിറ്റര്‍, 500 മി.ലി, 200 മി.ലി ബോട്ടിലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 210, 110, 50 രൂപയാണ് വിപണന നിരക്ക്. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലുടനീളമുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ഉല്‍പന്നങ്ങള്‍ ലഭ്യമാണ്.
പയ്യാമ്പലം റസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലും വിപണനോദ്ഘാടനത്തിലും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗങ്ങളായ മുന്‍ എംപി എസ് ശിവരാമന്‍, കെ.പി രണദിവെ, കമല സദാനന്ദന്‍, കെ എസ് രമേശ് ബാബു, സാജന്‍ തോമസ്, കെ ചന്ദ്രശേഖരന്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ്, പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍മാരായ കെ. പി പ്രദീപന്‍ മാസ്റ്റര്‍, എ സുരേഷ്, എന്‍ രമേഷ് ബാബു, കെ.സി.സദാനന്ദന്‍, ചെയര്‍മാന്‍ കെ.പി ആനന്ദ്, മാനേജിംഗ് ഡയറക്ടര്‍ സി പ്രകാശന്‍ എന്നിവരും പങ്കെടുത്തു










