പയ്യന്നൂരിൽ നാളെ
കണ്ണൂർ : രക്തസാക്ഷി ഫണ്ട് പോലും വെട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ അഴിമതിക്കും ജനാധിപത്യ രീതിയിൽ പ്രതികരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ ഗുണ്ട ആക്രമണത്തിലും പ്രതിഷേധിച്ച് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് (30 ന് ) പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യാഗ്രഹ സമരം നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന സത്യാഗ്രഹ സമരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നതാണ് .









