പയ്യന്നൂർ : സ്വത്രന്ത്രസമര പോരാട്ട ചരിത്രത്തിൽ ഇടം പിടിച്ച പയ്യന്നൂർ വർത്തമാനകാലത്തിൽ സാഹിത്യത്തെ കൂടി അടയാളപ്പെടുത്തിയപ്പോൾ പയ്യന്നൂർ പെരുമ ഒരിക്കൽക്കൂടി സാംസ്കാരികതയുടെ മുഖമുദ്രയായി മാറി.
പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം
എം.വി.ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നഗരസഭ
ചെയർപേഴ്സൺ കെ.വി.ലളിത പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര നടൻ കുഞ്ഞികൃഷ്ണൻ, തുടങ്ങിവർ മുഖ്യാതിഥികളായി.
മുഖ്യാതിഥികൾക്കുള്ള ആദരവും , സാഹിത്യോത്സവം വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ടി ഐ.മധുസൂദനൻഎം.എൽ എ നിർവ്വഹിച്ചു. സാഹിത്യോത്സവ സ്വാഗതഗാന സംഗീത സംവിധാനം നിർവ്വഹിച്ച എം.പി.രാഘവനെ കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി അജയകുമാർ ആദരിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജയ , ടി.വിശ്വനാഥൻ, ടി.പി. സെമീറ, വി.വി.സജിത , നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.
പയ്യന്നൂർസാഹിത്യോത്സവം കോർഡിനേറ്റർ എം.പ്രസാദ് സ്വാഗത പറഞ്ഞു, പയ്യന്നൂർ സാഹിത്യോത്സവം നാടിന്റെ ഉത്സവമാക്കി തീർത്ത പൊതു സമൂഹത്തിനും, സാംസ്കാരിക നായകൻമാർക്കും, ദൃശ്യ- പത്ര-മാധ്യമ പ്രവർത്തകർക്കും പയ്യന്നൂർ നഗരസഭ സൂപ്രണ്ട് കെ. ഹരിപ്രസാദ് സംഘാടകസമിതിയുടെ പേരിൽ നന്ദി അറിയിച്ചു.