കണ്ണൂർ : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധ തൊഴിലാളി/വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 2019 ഡിസംബര്‍ 31 വരെയുള്ള മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തികരിച്ച് പെന്‍ഷന്‍ വാങ്ങാന്‍ അവസരം. എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താം. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2734587.