പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണം – കെ എസ് എസ് പി എ 

കണ്ണൂർ:കെ എസ് എസ് പി എ സംസ്ഥാന സമ്മേളനം സമാപിച്ചു.സമാപന  സമ്മേളനം കെ പി സി സി ട്രഷറർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു.

പെൻഷൻ പരിഷ്കരണ നടപടികൾ അനിശ്ചിതമായി നീട്ടികൊണ്ട് പോകാതെ ഉടൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്ന് കെ എസ് എസ് പി എ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഞ്ച് വർഷം കൂടുമ്പോൾ പെൻഷൻ/ ശമ്പള പരിഷ്ക്കരണമെന്ന തത്വം ബോധപൂർവം അട്ടിമറിക്കാനുള്ള ശ്രമമാണ്സംസ്ഥാന സർക്കാർ നടത്തുന്നത്.

കേരളത്തിൻ്റെ ചരിത്രത്തിൽ ക്ഷാമാശ്വാസം കൃത്യമായി നൽകാതെ പെൻഷൻകാരെ ദുരിതമാക്കുകയാണ്. നിലവിൽ അഞ്ച് ഗഡു ക്ഷാമമാസമായ 13% ഇപ്പോഴും കുടിശ്ശികയാണ്. ഈ ക്ഷാമാശ്വാസം ഉടൻ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ച പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസ കുടിശ്ശികകൾ അടിയന്തരമായും വിതരണം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ മുൻ കാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ് തുടർ പദ്ധതിയിൽ ഒ.പിയും ഓപ്ഷനും ഉറപ്പ് വരുത്തുക, വർദ്ധിപ്പിച്ച പ്രീമിയം തുക സർക്കാർ തന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേയിൽ നൽകുന്ന ഇളവ് പുന: സ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് ജില്ലാ തല്ലക്കാസ്പത്രികളിലും മെഡിക്കൽ കോളേജുകളിലും പ്രത്യേക വാർഡുകൾ സ്ഥാപിക്കുക, പതിനൊന്നാം ശമ്പള പരിഷ്കകരണ കുടിശ്ശിക 2021 ജൂൺ മുതൽ വിരമിച്ചവർക്ക് ഉടൻ വിതരണം ചെയ്യുക, പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പ് വരുത്തുക, പെൻഷൻ കാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകമായി പെൻഷൻ വകുപ്പ് രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾക്കും കൗൺസിൽ യോഗം അംഗീകാരം നൽകി.കെ എസ് എസ് പി എ സംസ്ഥാന ട്രഷറർ പി. ഗോപാല കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ, എം.കെ. മോഹനൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. ബാലൻ, സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കൊയ്യോടൻ എന്നിവർ സംസാരിച്ചു

Top News from last week.

Latest News

More from this section