കണ്ണൂർ:അവകാശങ്ങൾ കവർന്ന് പെൻഷൻകാരെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിന് താക്കീതായി കണ്ണൂരിനെ ഇളക്കി മറിച്ച് കണ്ണൂരിൽ പെൻഷൻ കാരുടെ കൂറ്റൻ പ്രകടനം.കെ എസ് എസ് പി എ 41ആം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായാണ് കേരളത്തിലെ പെൻഷൻകാരുടെ ഏറ്റവും ശക്തമായ സംഘടന എന്ന് വിളിച്ചോതി നടന്ന ശക്തിപ്രകടനം കണ്ണൂർ പട്ടണത്തിൽ നടന്നത്. പ്രകടനത്തിൻ്റെ മുൻനിര പൊതുസമ്മേളനത്തിൻ്റെ എത്തുമ്പോഴും അവസാന നിര പ്രഭാത കവലയിൽ നിന്ന് പ്രകടനത്തിൽ അണിചേരുന്നത് കാണാമായിരുന്നു.
കേരളാ സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഒന്നാം ദിവസം കണ്ണൂരിൽ നടന്ന പ്രകടനത്തിന് വനിതകൾ ഉൾപ്പടെ ആയിരക്കണക്കനാളുകളാണ് അണിചേർന്നത്.
. സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ’ സംസ്ഥാന ജനറൽസെക്രട്ടറി ആർ. രാജൻ കുരുക്കൾ, കോട്ടാത്തല മോഹനൻ, പി.ഗോപാലകൃഷ്ണൻ നായർ, ഡോ. വി എൻ രമണി, കെ.സരോജിനി, ടി.വനജ, ടി.വി.ഗംഗാധരൻ, കെ.മോഹനൻ, പി.സുഖദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമായി പ്രതിനിധികൾ പ്രകടനത്തിൽ അണിനിരന്നു. പെൻഷൻകാരുടെ ക്ഷാമാശ്വാസം അട്ടിമറിച്ചതിനെതിരെയും കുടിശ്ശിക കവർന്നെടുത്തിനെതിരെയും മുദ്രാവാക്യമുയർന്നു. മെഡിസിപ്പിൻ്റെ കാര്യത്തിൽ സർക്കാർ കാണിച്ച വഞ്ചനക്കെതിനെതിരെയും ശക്തമായ പ്രതിഷേധ മുദ്രാവാക്യം ഉയർന്നു.
സ്റ്റേഡിയം കോർണറിൽ നടന്ന പൊതു നമ്മേളനം ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ബ്ലാത്തൂർ, ആർ.രാജൻ ഗുരുക്കൾ, വി.പി. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.
രണ്ടാം ദിവസത്തെ സമ്മേളനം ധനലക്ഷ്മി കൺവെൻഷൻ സെൻ്ററിൽ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി.സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മുൻ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.









