പീപ്പിൾസ് മിഷൻ എസ്എസ്എസ് അവാർഡ് പ്രഖ്യാപിച്ചു

 

പൊതു ഇടങ്ങൾ രൂപപ്പെടുത്താനും വിപുലീകരിക്കാനും വിദ്യാർത്ഥികളേയും

സാമൂഹ്യ സംഘടനകളേയും പ്രോത്സാഹിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട പീപ്പിൾസ്

മിഷൻ- എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു. അശോകൻ ചെരുവിൽ,

കരിവെളളൂർ മുരളി, വികെ മധു എന്നിവടങ്ങിയ ജൂറി കമ്മിറ്റിയാണ്

അവാർഡുകൾ പ്രഖ്യാപിച്ചത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും

പതിനായിരം രൂപയുടെ പുസ്തകങ്ങളുമടങ്ങുന്ന പീപ്പിൾസ് മിഷൻ എൻഎസ്എസ്

അവാർഡിന് കാസർകോട് ജില്ലയിലെ വരക്കാട് എച്ച്.എസ്.എസിലെ

എൻഎസ്എസ് യൂണിറ്റും, കണ്ണൂർ ജില്ലയിലെ പാല ഗവ. എച്ച്.എസ്.എസിലെ

എൻഎസ്എസ് യൂണിറ്റിനേയും തെരഞ്ഞെടുത്തു. വരകാട് സ്കൂൾ എൻഎസ്എസ്

യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ട് വായനശാലകൾ ആദിവാസി സങ്കേതങ്ങളിലാണ്

സ്ഥാപിച്ചത്. അതിൽ ഏച്ചിപൊയിലിൽ പ്രവർത്തിക്കുന്ന അയ്യൻകാളി ട്രൈബൽ

വായനശാല ആന്റ് ഗ്രന്ഥാലയം ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷനും

നേടികഴിഞ്ഞു. തലോലപൊയിലിൽ ആരംഭിച്ച അംബേദ്ക്കർ ട്രൈബൽ വായനശാല

ആന്റ് ഗ്രന്ഥാലയം പുസ്തകങ്ങളും ഫർണിച്ചറുകളുമെല്ലാമൊരുക്കി

പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പിന്നണിയിൽ കിടക്കുന്ന ജനവിഭാഗത്തിന്റെ

സാമൂഹ്യപുരോഗതിക്കായ് എൻഎൻഎസ് യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങളാണ്

വരക്കാട് സ്കൂൾ എൻഎസ്എസ് യൂണിറ്റിനെ അവാർഡിനായി

പരിഗണിക്കാനിടയാക്കിയത്. പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎൻ ശങ്കരൻ വായനശാല ആന്റ്

ഗ്രന്ഥാലയം ആരംഭിക്കുകയുണ്ടായി. അതിനായി ആയിരത്തിലധികം

പുസ്തകങ്ങളാണ് സമാഹരിച്ചത്. ജനകീയമായനിലയിൽ പുസ്തക

ശേഖരണത്തിനും മറ്റുമായി നടത്തിയ പ്രവർത്തനങ്ങളിൽ എൻഎസ്എസ് യൂണിറ്റ്

നേതൃത്വം നൽകുകയുണ്ടായി. കേരളത്തിലെ ആറ്റവും വലിയ ആദിവാസി

പുനരധിവാസ കേന്ദ്രമായ ആറളം ഫാമിനോട് ചേർന്നുകിടക്കുന്ന സ്ഥമാണ്

പാലപ്പുഴ. നിലവിൽ വാടക കെട്ടിടത്തിലാണ് വായനശാല പ്രവർത്തിച്ചുവരുന്നത്.

പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തി വയനാട് ജില്ലയിലെ വടുവൻചാൽ

ഗവ. എച്ച് എസ്.എസിനും കണ്ണൂർ ജില്ലയിലെ ടാഗോർ മെമ്മോറിയൽ ഹയർ

സെക്കന്ററി സ്കൂൾ വെള്ളോറയും പ്രത്യോക പുരസ്കാരം നൽകാൻ ജൂറി കമ്മിറ്റി

തീരുമാനിച്ചു. വടുവൻചാൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ

കടച്ചിക്കുന്ന് സമ്പകേ ഗോത്രവായനശാല ആരംഭിക്കുച്ചതും വെളോറ സ്കൂൾ

എൻഎസ്എസ് യൂണിറ്റ് പൊതുജന വായനശാല ഗ്രന്ഥാലയം കടവനാടിന്റെ

പ്രവർത്തനങ്ങൾ വിപൂലീകരിക്കുന്നതിന് നൽകിയ പിന്തുണയുമാണ്

തെരഞ്ഞെടുക്കാനുള്ള കാരണമായി മാറിയത്. വിദ്യാർത്ഥി സാമൂഹ്യ

ബോധമുള്ളവരാക്കി വളർത്തിയെടുക്കുന്നതിന് വയനശാലകൾക്കും സാമൂഹ്യ

സ്ഥാപനങ്ങൾക്കും വലിയ പങ്കാണ് നിർവ്വഹിക്കാനുള്ളത്. അതിനുള്ള

പ്രോത്സാഹനമായി പീപ്പിൾസ് മിഷൻ-എൻഎസ്എസ് അവാർഡുകൾ മാറുമെന്ന്

മാറുമെന്നും ജൂറികമ്മിറ്റി പ്രതീക്ഷിക്കുന്നു.

സെക്രട്ടറി

പീപ്പിൾസ് മിഷൻ

Top News from last week.

Latest News

More from this section