രാജൻ തളിപ്പറമ്പ
തളിപ്പറമ്പ: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടന്നു .നാടും നഗരവും ക്ഷേത്ര സന്നിധിയും പൂക്കോത്ത്നടയും ശ്രീകൃഷ്ണ -ബലരാമന്മാരുടെ ചുവടുകൾക്കൊപ്പം നൃത്തമാടും .ജ്യേഷ്ഠാനുജൻമാരായ ബലരാമനും ശ്രീകൃഷ്ണനും ഒത്ത് ചേർന്നുള്ള ബാലലീലകൾ കാണാൻ ആബാലവൃദ്ധം ജനങ്ങളും തൃച്ചംബരത്ത് ഒഴുകിയെത്തും.ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര മുറ്റത്ത് തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ ‘ഗോവിന്ദം’വിളികളോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയാണ് കൊടിയേറ്റം നടത്തിയത്.ക്ഷേത്രം മേൽ ശാന്തി കിഴക്കേ പാക്കത്തില്ലത്ത്രാമൻനമ്പൂതിരിശ്രീകൃഷ്ണ ബിംബവും മധൂർ ധനഞ്ജയഭട്ട് ബലരാമബിംബവും എഴുന്നള്ളിക്കും. മാർച്ച് 9 മുതൽ16 വരെ രാവിലെ ക്ഷേത്രം നീരൂക്കും തറയിൽ വെച്ചും മാർച്ച് 20ന് വൈകുന്നേരം നൃത്തരംഭത്തിലും ഭക്തർക്ക് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മോതിരം വെച്ച് തൊഴൽ നടത്താം .മാർച്ച് 14 ന് പുലർച്ചെ ഉത്സവത്തിലെ പ്രധാനമായ നൃത്തപ്പായസ നിവേദ്യം ഉണ്ടാകും.രാത്രി 7.30 ന് ക്ഷേത്രത്തിൽ ചെറു കൊടിയേറ്റം നടക്കും.മാർച്ച് 15നും 16നും രാവിലെ 9 മണിക്ക് വിളക്കിലെഴുന്നള്ളത്ത് നടക്കും. മാർച്ച് 17 ന് വിശേഷാൽ പരിപാടികളില്ല.മാർച്ച് 18 ന് രാവിലെ 6 മണിക്ക് ഉത്സവബലി,
രാത്രി 8 മണിക്ക് നാട് വലംവെക്കൽ.
മാർച്ച് 19ന് വൈകുന്നേരം 5 മണിക്ക് ആറാട്ട് .
മാർച്ച് 20ന് വൈകുന്നേരം ഉത്സവത്തിന് സമാപനം കുറിച്ച്
‘കൂടിപ്പിരിയൽ’ നടക്കും .









