കണ്ണൂർ : ജില്ലയിൽ ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിൽ ഫയർ വുമൺ(ട്രെയിനി-245/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ജനുവരി 18, 19 തീയതികളിൽ മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ്പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഒടിആർ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നൽകിയിട്ടുണ്ട്. ഹാൾടിക്കറ്റ്, അസ്സൽ ഐ ഡി എന്നിവ സഹിതം ഉദ്യോഗാർഥികൾ രാവിലെ ആറ് മണിക്ക് ഹാജരാകണം. ഫോൺ: 0497 2700482.