സി പി എം- കോൺഗ്രസ് – ലീഗ് അന്തർധാര ആണ് കണ്ണൂർ കോർപറേഷനിലെ ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ പരാജയത്തിന് കാരണമെന്ന് ചെയർമാൻ പി കെ രാഗേഷ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ എവിടെയും ഇല്ലാത്ത കൂട്ടുകെട്ടാണ് കണ്ണൂർ കോർപറേഷനിൽ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ചിലർ ബിജെപി ക്കു വേണ്ടി ഒത്താശ ചെയ്തുവെന്നും രാഗേഷ് കുറ്റപ്പെടുത്തി.കോര്പറേഷനിൽ പി കെ രാഗേഷ് ഉണ്ടാകരുതെന്നു കോൺഗ്രസും സിപിഐഎമ്മും നേരത്തെ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കോർപറേഷനിലെ കൗൺസിലർ ആയ പി കെ രാഗേഷ് കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയതിനു ശേഷമാണു പുതിയ പാർട്ടി രൂപീകരിച്ചത്. കോർപറേഷനിൽ 12 ഡിവിഷനികളിലാണ് മത്സരിച്ചത്. ഒരു സീറ്റിലും പാർട്ടി സ്ഥാനാർഥികൾക്ക് വിജയിക്കാനായില്ല.









