തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കൃത്യസമയത്ത് പരീക്ഷ നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഈ മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി പരീക്ഷ സംഘടിപ്പിക്കുകയും, ഇതിന്റെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് ഇപ്പോൾ ഫലപ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ഗൾഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം രണ്ട് തവണയാണ് നേരത്തെ ഫലപ്രഖ്യാപനം നീട്ടിവെക്കേണ്ടി വന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിലാണ് ഇന്ന് ഫലം പുറത്തുവിടുന്നത്.









