നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ വാരണാസിയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹരൻപൂർ, ഫിറോസ്പൂർ-ഡൽഹി, എറണാകുളം-ബെംഗളൂരു റൂട്ടുകളിലെ പുതിയ ട്രെയിനുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഈ വന്ദേ ഭാരത് ട്രെയിനുകൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും പൗരന്മാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

ബനാറസ്-ഖജുരാഹോ വന്ദേ ഭാരത് ട്രെയിൻ ഈ റൂട്ടിൽ നേരിട്ടുള്ള കണക്റ്റിവിറ്റി സ്ഥാപിക്കുമെന്നും നിലവിൽ സർവീസിലുള്ള പ്രത്യേക ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം രണ്ട് മണിക്കൂറും 40 മിനിറ്റും ലാഭിക്കുമെന്നും കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വാരണാസി, പ്രയാഗ്‌രാജ്, ചിത്രകൂട്, ഖജുരാഹോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ചില മതപരവും സാംസ്കാരികവുമായ സ്ഥലങ്ങളെ ഈ ട്രെയിൻ ബന്ധിപ്പിക്കുമെന്ന് അതിൽ പറയുന്നു.

Top News from last week.

Latest News

More from this section