കവി ഡോ.എ.സി. ശ്രീഹരി അന്തരിച്ചു

പയ്യന്നൂർ: പയ്യന്നൂർ കോളേജ് റിട്ട അധ്യാപകനും പ്രമുഖ കവിയുമായ എ.സി ശ്രീഹരി ( 56) നിര്യാതനായി.
ഇനി കവിതയ്ക്കും മനുഷ്യര്‍ക്കുമൊപ്പം ജീവിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ശ്രീഹരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടിരുന്നു. ആ വാക്കുകള്‍ ഇന്ന് നെഞ്ചിലൊരു മുറിവായി .
കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ശ്രീഹരി മലയാള കവിതയുടെ ശക്തിയായിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ കാലത്തിന്റെ ഉരകല്ലില്‍ മാറ്റ് തെളിഞ്ഞവയായിരുന്നു. ശ്രീഹരി ഒരു ക്ലാസ്മുറിക്കകത്തു മാത്രം ഒതുങ്ങിയ ആളായിരുന്നില്ല. പയ്യന്നൂരിന്റെ സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ, ഊര്‍ജ്ജസ്വലമായ സാന്നിധ്യമായി അദ്ദേഹം എപ്പോഴുമുണ്ടായിരുന്നു.

ഭാര്യ: സംഗീത (പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപിക)
മകൻ: ശ്രീഹർഷൻ.
അച്ഛൻ: എ.സി ദാമോദരൻ നമ്പൂതിരി മാസ്റ്റർ, അമ്മ: സാവിത്രി അന്തർജനം.
സഹോദരങ്ങൾ: എ.സി ശുഭ, എ.സി മുരളി. സംസ്കാരം പിന്നീട്.

Top News from last week.