അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.അടൂര്‍ ഗോപാലകൃഷ്ണന്റേയും പരാതിക്കാരന്‍ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും.കോണ്‍ക്ലേബ് പ്രതിനിധികളില്‍ പ്രതിഷേധം ഉന്നയിച്ചവരുടെയും മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിനുശേഷമാകും കേസെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമര്‍ശം നടത്തിയെന്നുമാണ് പരാതി.മ്യൂസിയം പോലീസ് ഡിജിപി മുഖ്യമന്ത്രി എന്നിവര്‍ക്കാണ് പരാതി ലഭിച്ചത്.നിയമ ഉപദേശം തേടിയത് സ്വാഭാവിക നടപടിക്രമം എന്നും പോലീസ്.









