കാസർകോട്:ദേശീയ പാതയിൽകാറിൽ ടിപ്പർ ലോറികൂട്ടിയിടിച്ച് സീനിയർസിവിൽ പൊലീസ് ഓഫീസർ മരിച്ചു.
ഇന്ന് പുലർച്ചെയാണ് അപകടം.ഒപ്പമുണ്ടായിരുന്ന ഒരു സീനിയർ സിവിൽപൊലീസ് ഓഫീസർക്ക് പരിക്ക് പറ്റി.ബേക്കൽ ഡി.വൈ.എസ്.പിയുടെഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിവിൽഓഫീസർ സജീഷ് ആണ് മരിച്ചത്.നീലേശ്വരം പൊലീസ് ക്വാർട്ടേഴിൽ
താമസിക്കുന്ന സജീഷ് ചെറുവത്തൂർ മയിച്ചസ്വദേശിയാണ്.വിദ്യാനഗർ നാലാം മൈലിൽ
പുലർച്ചെയാണ് അപകടം.സജീഷിന്റെ ആൾട്ടോ കാറിൽ ലോറി ഇടിക്കുകയായിരുന്നു.
ചെങ്കള ഇ.കെ. നായനായർ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കാസർകോട് ജനറൽആശുപത്രിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ
സീനിയർ സിവിൽ ഓഫീസർ സുഭാഷ്
ചന്ദ്രനെ നായനാർ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.









