പോലീസ് സ്റ്റേഷനുകൾ ഇനി കൂടുതൽ ജനസൗഹൃദമാകും; ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി ആഗസ്റ്റ് 15 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും സൗഹൃദപരവുമാക്കാൻ ലക്ഷ്യമിട്ട് ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പിലാക്കുന്നു. വരും ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിയെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളെ അറിയിച്ചത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) തലത്തിലും വലിയ മാറ്റങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. ഇനിമുതൽ പോലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്.ഐമാർക്കായിരിക്കും. എന്നാൽ മുൻഗണനയുള്ള പ്രധാനപ്പെട്ട 63 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ ചുമതലയിൽ തുടരും.
അതേസമയം, എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയ നടപടി സർവീസിലെ എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതിൽ ആർക്കും പ്രത്യേക പരിഗണന നൽകിയിട്ടില്ല. ഹൈക്കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് വിവരങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതെപോയതാണ് കോടതിയുടെ വിമർശനത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.