ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പൂമരം നൃത്തോത്സവം നാളെ

കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാലാമത് പൂമരം നൃത്തോത്‌സവം ജനവരി 14, 15 തീയ്യതികളിലായ് കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്നു.
ജനുവരി 14 ന് രണ്ട് മണിക്ക് മത്സരം ആരംഭിക്കും
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കേരള നടനം എന്നീ ഇനങ്ങളിലാണ് മത്സരം
നേഴ്സറി വിദ്യാർത്ഥികൾക്കും മത്സരം ഒരുക്കിയിട്ടുണ്ട്.
ജനുവരി 15 ന്‌നടക്കുന്ന സമാപന സമ്മേളനത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ , ഡോക്ർ കെ വി ഫിലോമിന ടീച്ചർ, പി.കെ ശ്രീമതി ടീച്ചർ, സുരേഷ് ചന്ദ്രബോസ്, സുലൈമാൻ പഴയങ്ങാടി , മാലിനി എസ് വി ,
പി സഞ്‌ജന , പി സി അസൈനാർഹാജി, മോഹൻദാസ് പാറാൽ, സുരേഷ് കണ്ണൻ, വി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും
രാമദാസ് കതിരൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ
കവയത്രി കെ ജി സരോജനിയമ്മക്ക് സ്വരാജ് പുരസ്കാരം സമർപ്പിക്കും
ചടങ്ങിൽ കലാശ്രീ കണ്ണൂർ സതീശൻ , റെനി അഖിലേഷ് , രാഹുൽ വി എന്നിവരെ ആദരിക്കും.

Top News from last week.