ജനകീയ ഡോക്ടർ എകെ രൈരു ഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് കണ്ണൂരിൻറെ സ്വന്തം ‘രണ്ടു രൂപ ഡോക്ടർ’

 

കണ്ണൂർ: കണ്ണൂരിലെ ജനകീയ ഡോക്ടർ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നു ഡോക്ടർ സേവനം ചെയ്തിരുന്നത്. ഡോക്ടറുടെ സംസ്‌കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത്.
ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന കണ്ണൂർ താണയിലെ ഡോ. എ.കെ. രൈരു ഗോപാലിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയായിരുന്നു അദ്ദേഹത്തിൻറെ പരിശോധന. പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിൻറെ സേവന സന്നദ്ധത എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Top News from last week.

Latest News

More from this section