കണ്ണൂർ: കൃഷ്ണ ജ്വൽസും, യങ് മൈൻഡ്സ് ഇന്റർനാഷണൽ കണ്ണൂർ സൗത്ത് ക്ലബ്, വിൻവിൻ കോപ്പറേഷനും സംയുക്തമായി ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മയക്കുമരുന്നിനെതിരെ പോസ്റ്റര്‍ രചനാ മത്സരം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. എംടി പ്രകാശൻ, കെ സി ശശീന്ദ്രൻ ചാല, താ വക്കര ഗവ. യുപി സ്കൂൾ ഹെഡ്മാസ്റ്റർ കെ വി പ്രശാന്ത്, പി കെ ലക്ഷ്മണൻ, കൃഷ്ണാ ജോൽസ് ജോ: മാനേജിങ് പാർട്ണർ പ്രേമസുധ,യങ് മൈൻഡ്സ് ഇന്റർനാഷണൽ കണ്ണൂർ സൗത്ത് ക്ലബ്ബ് പ്രസിഡന്റ് സി കെ സദാനന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ടി.മിലേഷ് കുമാർ സ്വാഗതവും പി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു









