റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

തളിപ്പറമ്പ്: കൂവോട്ടെ പരേതനായ മീനം കടതാഴത്ത്‌ വീട്ടിൽ കേളുനമ്പ്യാരുടെയും പോത്തേര വീട്ടിൽ ജാനകിയുടെയും മകൻ പോത്തേര വീട്ടിൽ രാധാകൃഷ്ണൻ നമ്പ്യാർ (59) അന്തരിച്ചു. റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ രജനി കൈപ്പറത്ത്‌. മക്കൾ രാകേഷ് രാധാകൃഷ്ണൻ, റികേഷ് രാധാകൃഷ്ണൻ (ഇരുവരും ഓസ്‌ട്രേലിയ). മരുമകൾ ശ്രീലേഖ രാകേഷ് (ഓസ്‌ട്രേലിയ). സഹദോരങ്ങൾ പി.വി പുഷ്പ കുഞ്ഞിരാമൻ, പി.വി ഹരിദാസൻ നെല്ലിപ്പറമ്പ്, പി.വി രമേശ് കാക്കാഞ്ചാൽ, പി. വി പ്രദീപ് കുമാർ കാഞ്ഞിരങ്ങാട്. സംസ്‍കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചെനയന്നൂർ പൊതു ശ്‌മശാനത്തിൽ.

Top News from last week.