Advertisement
Advertisement
Monday, November 16, 2026
Kannur

ദേശീയപാതയിലെ കുഴികൾ: പുതി യതെരുവിനും താഴെചൊവ്വയ്ക്കുമിടയിൽ അടിയന്തര അറ്റകുറ്റപ്പണി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് എം.പി. ശിവദാസൻ

Advertisement
Advertisement

ദേശീയപാതയിലെ കുഴികൾ: പുതി യതെരുവിനും താഴെചൊവ്വയ്ക്കുമിടയിൽ അടിയന്തര അറ്റകുറ്റപ്പണി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് എം.പി. ശിവദാസൻ

Advertisement

 

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പുതി യതെരുവിനും താഴെചൊവ്വയ്ക്കുമിടയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് രാജ്യസഭാംഗം ഡോ. വി. ശിവദാസൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. റോഡിലെ വലിയ കുഴികളും തകർന്ന ടാറിങ് പ്രതലവും വാഹനയാത്രക്കാർക്ക് വലിയ ദുരിതമുണ്ടാക്കുന്നതായും അപകടസാധ്യത വർധിപ്പിക്കുന്നതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

 

കണ്ണൂർ നഗരത്തിലേക്കും ജില്ലാ ആസ്ഥാനത്തേക്കുമുള്ള പ്രധാന ഗതാഗത ഇടനാഴിയാണ് ഈ റോഡ്. നിരവധി ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, കണ്ണൂർ സെൻട്രൽ ജയിൽ, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഈ പാതയോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. റോഡിന്റെ തകർച്ച രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനും അടിയന്തര ചികിത്സാ സേവനങ്ങൾക്കും തടസ്സമാകുന്നുവെന്നും കത്തിൽ പറയുന്നു.

 

റോഡിലെ കുഴികളും നിരപ്പില്ലാത്ത പ്രതലവും വാഹനഗതാഗതം ദുഷ്കരമാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകളിലെ അടയാളങ്ങൾ മങ്ങിയതും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും അപകടഭീഷണിയുയർത്തുന്നു.

 

അടിയന്തര അറ്റകുറ്റപ്പണിയും പുനർനിർമാണവും വേണം

 

റോഡിലെ കുഴികൾ അടയ്ക്കുന്നതിനും ടാറിങ് പുനഃസ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡിന്റെ ദീർഘകാല പരിപാലനത്തിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. പൊതുഗതാഗതം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്ര, പ്രദേശവാസികളുടെ ദൈനംദിന സഞ്ചാരം എന്നിവയ്ക്ക് ഈ പാത നിർണായകമായതിനാൽ വിഷയത്തിന് മുൻഗണന നൽകി എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.

Advertisement
Advertisement
Advertisement