Friday, October 9, 2026
Kerala

വൈദ്യുതി പ്രതിസന്ധി: 650 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കി; ദീർഘകാല നയം തയ്യാറാക്കും

Advertisement
Advertisement

വൈദ്യുതി പ്രതിസന്ധി: 650 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കി; ദീർഘകാല നയം തയ്യാറാക്കും

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടികൾക്കൊപ്പം ദീർഘകാല പദ്ധതികളും നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് ഉയർന്ന വൈദ്യുതി ഉപഭോഗവും ദീർഘകാല വൈദ്യുതി കരാറിന്റെ അഭാവവും പ്രധാന കാരണങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

25 വർഷത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാർ ഇല്ലാതായതോടെ കേരളത്തിന് അധിക വൈദ്യുതി ഉറപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വിവിധ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഒഡീഷയിൽ നിന്ന് 150 മെഗാവാട്ടും, ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്ന് 150 മെഗാവാട്ടും, മറ്റ് സ്രോതസ്സുകളിൽ നിന്ന് 200 മെഗാവാട്ടും ലഭ്യമാക്കുന്നതിനൊപ്പം അറ്റകുറ്റപ്പണിക്കായി നിർത്തിയിരുന്ന ജനറേറ്ററിൽ നിന്ന് 150 മെഗാവാട്ടും ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ആകെ 650 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 

നിലവിൽ രാജ്യവ്യാപകമായി വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്നും ഓപ്പൺ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിട്ടുണ്ട്.

 

ഒക്ടോബർ 1 മുതൽ അടുത്ത മൺസൂൺ വരെയുള്ള കാലയളവിനായി പുതിയ വൈദ്യുതി വാങ്ങൽ നയം തയ്യാറാക്കുന്നതിന് വിപുലമായ യോഗം ചേരും. ആറ് മാസത്തേക്കോ ദീർഘകാലത്തേക്കോ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകൾ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement