കണ്ണൂർ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ചേർന്ന് നടപ്പാക്കുന്ന അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെയിനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്കായി ഭക്ഷ്യ സംസ്‌കരണ രീതികളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ജനുവരി 18 മുതൽ 25 വരെയാണ് പരിശീലനം. 1770 രൂപയാണ് പരിശീലന ഫീസ്. താൽപര്യമുള്ളവർ www.kied.info ൽ ഓൺലൈനായി ജനുവരി 10നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 7012376994.