കണ്ണൂർ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി കിഴങ്ങ് വർഗങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിൽ ജനുവരി മൂന്ന് മുതൽ 11 വരെയാണ് പരിശീലനം. ചെറുകിട സംരംഭകർക്ക് തുടങ്ങാൻ കഴിയുന്ന കിഴങ്ങ് വർഗ വിളകളുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം, കിഴങ്ങ് വർഗ വിളകളിലെ നൂതന സാങ്കേതിക വിദ്യകൾ, ഉൽപന്നത്തിന്റെ ഗുണമേൻമ വിലയിരുത്തൽ, കിഴങ്ങുവിളകളിൽ നിന്നുള്ള പാസ്ത തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളിൽ പരിശീലനം, ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ നടക്കും. 1770 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ www.kied.info ൽ ഓൺലൈനായി ഡിസംബർ 27നകം അപേക്ഷിക്കണം. ഫോൺ: 0484 2532890, 2550322, 7012376994.