പ്രധാനമന്ത്രി നാഷണൽ അപ്രന്റ്റീസ്ഷിപ്പ് മേള സപ്തംബർ ഏഴിന്
Advertisement

Advertisement

കണ്ണൂർ വനിതാ ഐ.ടി.ഐ (തോട്ടട) യിൽ സപ്തംബർ ഏഴിന് 10 മണി മുതൽ പ്രധാനമന്ത്രി നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള നടക്കും. കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും, സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കണ്ണൂർ ആർ.ഐ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് നാഷണൽ അപ്രന്റീസ് ഷിപ്പ് ആക്ട് 1961 പ്രകാരം ട്രേഡ് അപ്രന്റ്റീസുകളെ തിരഞ്ഞെടുക്കാം. എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടി ഇതുവരെ അപ്രന്റീസ് ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്ത ട്രെയിനികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0497-2704588, 9446266848
Advertisement

Advertisement

Advertisement

Advertisement


