കണ്ണൂർ കാൽടെക്സ് മുതൽ താണ വരെ പ്രകാശ പൂരിതം

കണ്ണൂർ : നഗരത്തിൽ കാൽടെക്സിലെ ഗാന്ധി സർക്കിൾ മുതൽ താണ ജംഗ്ഷൻ വരെയുള്ള ദേശീയ പാതയിൽ തെരുവ് വിളക്കുകൾ പ്രകാശിതമായി. പദ്ധതിയുടെ രണ്ടാം ഘട്ടമായ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കോർപറേഷൻ മേയർ മുസ്ലിഹ് മoത്തിൽ നിർവഹിച്ചു. നഗര സൗന്ദര്യ വൽകരണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തിയുടെ രണ്ടാം ഘട്ടത്തിൽ 30 ലൈറ്റുകളാണ് ഹൈവേയിലെ ഡിവൈഡറുകളിൽ സഥാപിച്ചിട്ടുള്ളത് . ഡെപ്യൂട്ടി മേയർ പി.ഇന്ദിര സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.പി. രാജേഷ്, സിയാദ് തങ്ങൾ , സുരേഷ് ബാബു എളയാവൂർ കൗൺസിലർ കെ.പി അബ്ദുൽ റസാഖ് സംബന്ധിച്ചു.

Top News from last week.

Latest News

More from this section