കൊട്ടിയൂരിലെ ആചാര ധ്വംസനങ്ങൾക്ക് പരിഹാരം വേണം; ദേവപ്രശ്നം നടത്തണമെന്ന് ഭക്തജന പ്രതിനിധി സഭ


കൊട്ടിയൂർ: പൗരാണികമായ കാനനക്ഷേത്രമായ കൊട്ടിയൂരിന്റെ ആചാരങ്ങൾക്കും തനിമയ്ക്കും ഭംഗം വരുത്തുന്ന നടപടികളിൽ നിന്നും കൊട്ടിയൂർ ദേവസ്വം പിന്മാറണമെന്നും സംഭവിച്ച ആചാര ധ്വംസനങ്ങൾക്ക് ദേവപ്രശ്ന ചിന്ത നടത്തി പരിഹാര ക്രിയകൾ അടിയന്തിരമായി നിർവ്വഹിക്കണമെന്നും വിവിധ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൊട്ടിയൂർ എൻ. എസ്.എസ് കെ.യു.പി. സ്കൂളിൽ ചേർന്ന ഭക്തജന പ്രതിനിധി സഭ ചെറുകോട് ആഞ്ജനേയ ആശ്രമം മഠാധിപതി സംപൂജ്യ ഹനുമദ്പാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.പി.എസ്.മോഹനൻ കൊട്ടിയൂർ അദ്ധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ മഹാക്ഷേത്ര കുടിപതി സംഘം സിക്രട്ടറി സി.അജിത് കുമാർ, കൊട്ടിയൂർ പെരുമാൾ ഭക്തജന സമിതി ചെയർമാൻ പി.ആർ . മനോജ് കുമാർ, ഭക്തജനമാതൃസമിതി സിക്രട്ടറി സുജാത സുഭാഷ് , നെയ്യമൃത് ഭക്ത സംഘം പ്രതിനിധി പ്രവീൺ കെ. നാദാപുരം. ,കേരള ക്ഷേത്രസംരക്ഷണ സമിതി കണ്ണൂർ ജില്ലാ സിക്രട്ടറി കെ..ജനാർദ്ദനൻ , പാലപ്പുഴ, RSS മണ്ഡൽ കാര്യവാഹ് കെ.കെ ഷാജി,വി.പി.സുരേഷ് കുമാർ , സി.കെ.മുകുന്ദൻ ,സദാനന്ദൻ മാoത്തും കാവ് , എന്നിവർ പ്രസംഗിച്ചു.
ചർച്ചകൾക്ക് ശേഷം ഹിന്ദു ഐക്യവേദി സിക്രട്ടറി
എം. ബാലകൃഷ്ണൻ , വിളമന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു.
ടി.കെ.ബാബു സ്വാഗതവും ഈ എൻ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.









