Advertisement
Advertisement
Tuesday, September 15, 2026
India

​രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരള പോലീസിന് അഭിമാനമായി 9 പേർക്ക് പുരസ്കാരം

Advertisement
Advertisement

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരള പോലീസ് സേനയിലെ ഒമ്പത് ഉദ്യോഗസ്ഥരാണ് ഇത്തവണ നേട്ടത്തിന് അർഹരായത്.
​എസ്.പി ശശിധരന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. സംസ്ഥാനത്ത് നിന്ന് ഈ വിഭാഗത്തിൽ പുരസ്കാരം ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് അദ്ദേഹം.
​കേരളത്തിൽ നിന്നുള്ള മറ്റ് എട്ട് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനും അർഹരായി. ഐ.ജി രാജ്പാൽ മീണ, എസ്.പി ബിനു രാമകൃഷ്ണപിള്ള, ഡിവൈ.എസ്.പി വി.ആർ. രവി കുമാർ, എസ്.പി ജി. ഉജ്ജ്വൽ കുമാർ, ഡിവൈ.എസ്.പി എസ്.എസ്. സുരേഷ് ബാബു, എസ്.ഐ ജ്യോതിഷ് കുമാർ എന്നിവരുൾപ്പെടെയുള്ള സേനാംഗങ്ങളാണ് ഈ അംഗീകാരം നേടിയത്.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement