ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി (2022-23) യുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യഹാച്ചറി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി(കടൽജലം/ശുദ്ധജലം), ബയോഫ്‌ളോക്ക്, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ത്രീ വീലർ വിത്ത് ഐസ് ബോക്‌സ്, മത്സ്യകുഞ്ഞുങ്ങളുടെ പുതിയ നേഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ് എന്നിവയാണ് ഘടക പദ്ധതികൾ. എല്ലാ പദ്ധതികളുടെയും അപേക്ഷ കണ്ണൂർ, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവൻ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലൈ 24ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. ഫോൺ: 0497 2732340.