ആഗാ ഖാൻ അഞ്ചാമൻ രാജകുമാരൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി


ആഗാ ഖാൻ അഞ്ചാമൻ രാജകുമാരൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി
പ്രിൻസ് റഹീം ആഗാ ഖാൻ അഞ്ചാമൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി ഉപരാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി.

ജല-ശുചിത്വ മേഖല, വനിതകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങൾ, വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ ആഗാ ഖാൻ ഡെവലപ്‌മെന്റ് നെറ്റ്‌വർക്ക് നടത്തുന്ന പ്രവർത്തനങ്ങൾ ഇരുവരും ചർച്ച ചെയ്തു. കിഴക്കൻ ആഫ്രിക്കയിലും അഫ്ഗാനിസ്ഥാനിലും സംഘടന നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളെയും ഇരുവരും അഭിനന്ദിച്ചു.
കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ആഗാ ഖാൻ ഡെവലപ്‌മെന്റ് നെറ്റ്‌വർക്കും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
തീവ്രവാദ ആശയവൽക്കരണം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ആവർത്തിച്ച് വ്യക്തമാക്കി. സമാധാനം, സ്ഥിരത, എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള സമൃദ്ധി എന്നിവ കൈവരിക്കുന്നതിനുള്ള പ്രധാന മാർഗം സംവാദമാണെന്നും അവർ ചൂണ്ടിക്കാട്ടി.








