സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ മുതല്‍ ബസ് ഉടമകളുടെ സമരം തുടങ്ങുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, 22ാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

 

 

Top News from last week.

Latest News

More from this section