പ്രിയദർശിനി ബസ് സർവീസ്: അമിത തിരക്ക് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം
Advertisement

Advertisement

കൊച്ചി: കെ.എസ്.ആർ.ടി.സി. സൗജന്യമായി നടത്തുന്ന പ്രിയദർശിനി ബസുകളിലെ ജനത്തിരക്ക് അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്ന ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് തള്ളിയത്.
Advertisement

പാലക്കാട് നിന്നുള്ള പി.ആർ. അഖിലയും തിരുവനന്തപുരം സ്വദേശിനി എ. അഖിലയുമാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ ബസുകളിലെ തിരക്കാണ് അപകടങ്ങൾക്ക് കാരണമെന്ന് തെളിയിക്കുന്ന രേഖകൾ കൈമാറാൻ ഇവർക്ക് കഴിഞ്ഞില്ല.മതിയായ തെളിവുകളില്ലാത്തതിനാൽ കേസ് തള്ളുകയാണെന്ന് വ്യക്തമാക്കിയ കോടതി, പ്രിയദർശിനി ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
Advertisement

Advertisement

Advertisement







