പ്രിയദർശിനി പദ്ധതി ഉദ്‌ഘാടനം; കെ എസ് ആർ ടി സിക്ക് കൂടുതൽ ധനസഹായം : മന്ത്രി പി.സി വിഷ്ണുനാഥ്

കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കാൻ 800 കോടി രൂപ അധികമായി നൽകുന്നത് പരിഗണിക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. കുണ്ടറ മുക്കടയിൽ പ്രിയദർശിനി പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ സ്ത്രീകളുടെ യാത്രാ ചെലവിൽ ഉണ്ടാകുന്ന ഇളവ് അവരുടെ വരുമാനവർധനവിന് കാരണമാകുമെന്നും മുൻഗണനാ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷനായിരുന്നു. ഇളമ്പള്ളൂർ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു ഗോപൻ, ബീന നജുമുദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ്, വൈസ് പ്രസിഡന്റ് ഗായത്രി, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് മന്ത്രിയും ആദ്യ സർവീസിൻ്റെ ഭാഗമായി യാത്ര ചെയ്തു.

Top News from last week.

Latest News

More from this section