​’പ്രിയദർശിനി’ യാത്ര സൂപ്പർ; മാസം 3000 രൂപ മിച്ചം പിടിക്കാമെന്ന് വനിതാ യാത്രക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയിട്ട് ജൂലൈ 15 ന് ഒരു മാസമാകുന്നു.  കെഎസ്ആര്‍ടിസി പ്രീയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയെ സ്ത്രീ യാത്രക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആദ്യ ആഴ്ചകളിൽ ഓര്‍ഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയോളമായി. ചിലര്‍ക്ക് മാസം മുവായിരം രൂപ വരെ മിച്ചം പിടിക്കാനാകുമ്പോൾ കണക്കാക്കിയതിനെക്കാള്‍ കെഎസ്ആര്‍ടിസിക്ക് മാസം 30 കോടിയെങ്കിലും കൂടുതൽ സര്‍ക്കാര്‍ നൽകേണ്ടി വരും. സൂചികുത്താൻ ഇടമില്ലാതെ ബസ് നിറഞ്ഞുകവിഞ്ഞാണ് സ്ത്രീയാത്രക്കാരുടെ തിരക്ക്. ഡോറില്‍ ചാരി നിന്നുവരെ സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ട്. വഴിയിൽ കാത്തു നിന്നവര്‍ക്ക് നിരാശ. കയറാനിടമില്ല. ആളിറങ്ങാനുള്ളിടത്ത് മാത്രമായിരിക്കും ബസ് നിർത്തുക.

Top News from last week.