പ്രിയദർശിനി സൗജന്യ യാത്ര സമ്മാനിച്ച കടുത്ത നഷ്ടം; കാസർകോട് 10 സ്വകാര്യ ബസുകൾ ജിഫോം നൽകി.

തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെ കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് 10 ബസുകൾ ആർടിഒയിൽ ജി ഫോം നൽകി. ത്രൈമാസ നികുതിയിൽ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുന്നതോടെ സർവീസ് നിർത്താനാണ് തീരുമാനം. പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെ ജില്ലയിലെ സ്വകാര്യ ബസുകൾ വലിയ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡ‍റേഷൻ പറയുന്നത്. അതുകൊണ്ട് തന്നെയാണ് പല ബസുകളും നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. മൊത്തം 480 ബസുകളാണുളളത്. അതിൽ 10 ബസുകൾ ജിഫോം നൽകി കഴിഞ്ഞു. 70 ശതമാനം ബസുകളും ഇത്തരത്തിൽ നിർത്തിവെക്കുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറയുന്നത്.

Top News from last week.