ബെംഗളൂരു : കർണാടകയിൽ വമ്പൻ പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി . കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്കു പ്രതിമാസം 2000 രൂപ വീതം സഹായം നൽകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിവർഷം 24,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടു നിക്ഷേപിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ കൺവൻഷനിൽ പ്രിയങ്ക വ്യക്തമാക്കി. ‘ഗൃഹലക്ഷ്മി പദ്ധതി’ പ്രകാരം സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മമാർക്കു ഗുണം ലഭിക്കുമെന്നും പാചകവാതകം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധന ഇതിലൂടെ നേരിടാൻ സഹായിക്കുമെന്നും പറഞ്ഞു.