തലശ്ശേരി: സംഗീത ലോകത്തെ ഭാവ സാന്ദ്രമാക്കാനും, പരമ്പരാഗത ക്ലാസ്സിക് സംഗീതത്തെ ഹൃദയത്തോട് ചേർത്ത് വെക്കാനും പുതുതലമുറക്ക് സാധിതമാകണമെന്നും പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ അഭിപ്രായപ്പെട്ടു.
കണ്ണൂർ മിറർ സംഘടിപ്പിച്ച ഗാന ഗന്ധർവ്വൻ യേശുദാസ്ഗാനാലാപന മത്സരത്തിൽ വിജയികളായവർക്ക് തലശ്ശേരി ഗോകുലം ഫോർട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ മിറർ മാനേജിങ്ങ് എഡിറ്റർ ടി. മിലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ.സി.മോഹൻരാജ്,ചാലക്കര പുരുഷു, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ സുഹാസ് വേലാണ്ടി, റോട്ടറി തലശ്ശേരി സെക്രട്ടറി അർജുൻ അരയാകണ്ടി സംസാരിച്ചു.
ചിത്രവിവരണം: ഗായകൻ ജി.വേണുഗോപാൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു









