പ്രൊഫഷണൽ നാടകോത്സവം നാളെ മുതൽ

പയ്യന്നൂര്‍: കേരള സംഗീത നാടക അക്കാദമിയുടേയും വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം നാളെ മുതല്‍ 20 വരെ നടക്കും. നാളെ വൈകുന്നേരം 5.30-ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത അധ്യക്ഷത വഹിക്കും. മുന്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പി.അപ്പുക്കുട്ടന്‍, എക്സിക്യൂട്ടീവ് അംഗം സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊല്ലം ആത്മമിത്രയുടെ നാടകം കള്ള താക്കോല്‍.

18-ന് വൈകുന്നേരം 5.30-ന് നടക്കുന്ന ചടങ്ങില്‍ എം.ടി.അന്നൂര്‍, പി.പി.കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് കൊച്ചിന്‍ അഭിനയയുടെ നാടകം – പാണ്ടിപ്പട.19-ന് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ പത്മന്‍ വെങ്ങര, രജിത മധു, ഗിരീഷ് ഗ്രാമിക, അനില്‍ നടക്കാവ്, കെ.വി.ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ നേട്ടങ്ങള്‍ക്കര്‍ഹരായവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കോഴിക്കോട് നവചേതനയുടെ നാടകം- ഉടുമുണ്ട്.

20-ന് നടക്കുന്ന സമാപനസമ്മേളനവും പഴയകാല നാടകപ്രവര്‍ത്തകര്‍ക്കുള്ള ആദരവും ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ നീലേശ്വരം പഴയകാല നാടപ്രവര്‍ത്തകരെ ആദരിക്കും.തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ നാടകം – ചരട്.
വാർത്താ സമ്മേളനത്തിൽ കെ.സുരേശന്‍, കെ.സുനില്‍കുമാര്‍, ദാമു സര്‍ഗ്ഗം, എം.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Top News from last week.