പ്രമുഖ വ്യവസായി കെ.പി സുബൈര്‍ ഹാജിയുടെ ഖബറടക്കം ഇന്ന്

കണ്ണൂര്‍ : മലബാറിലെ അറിയപ്പെടുന്ന ആദ്യകാല മലഞ്ചരക്ക് വ്യാപാരി താവക്കര റീനാസില്‍ കെ പി സുബൈര്‍ ഹാജി (84)യുടെ ഖബറടക്കം ഇന്നുച്ചയ്ക്കു ശേഷം നടക്കും. കണ്ണൂരിലെ പ്രമുഖ വ്യവസായിയായിരുന്ന സുബൈര്‍ ഹാജി കെ.എം.എസ് ട്രേഡിംഗ് പാർട്ണറായിരുന്നു.ചോയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ്. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് താവക്കര യൂണിറ്റ് സെന്ററിലും 2 മണിക്ക് വളപട്ടണം മന്ന റഹ്‌മാനിയ മസ്ജിദിലും നടക്കും. തുടര്‍ന്ന് ഖബറടക്കം 2.15ന് വളപട്ടണം മന്ന ഖബര്‍സ്ഥാനിലാണ്.
ഭാര്യ : സി. പി സുഹറ. മക്കള്‍ : സുനൈദ്, സീനത്ത്, തസ്നീമ, ജംഷീദ്, ജസ്ലീന, പരേതയായ നശ്രീന. ന ശ്രീനയും ഭർത്താവ് മലബാർ റസിഡൻസി മാനേജിംഗ് ഡയരക്ടറുമായിരുന്ന ടി.പി.മുസ്തഫ ഹാജിയും വർഷങ്ങൾക്ക് മുമ്പ് മക്കയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

മരുമക്കള്‍: കെ പി സിദ്ദിഖ് ഹാജി, ഡോ. അമീര്‍ അഹമ്മദ് കുവൈറ്റ്, മലബാർ റസിഡൻസി മാനേജിംഗ് ഡയരക്ടർ ടി പി ഹനീഫ ഹാജി, നശ്രീന്‍, ബുഷ്റ, പരേതനായ ടി പി മുസ്തഫ ഹാജി. സഹോദരങ്ങൾ: അസ്മാബി, അയിഷാബി, അഫ്‌സത്ത്, പരേതരായ കെ പി ഖാലിദ് ഹാജി, മഹമൂദ് ഹാജി,മുഹമ്മദ് സാലി,ഖദീജ, കുഞ്ഞാമിന.

Top News from last week.