എൽ.പി സ്കൂൾ ടീച്ചർ ഉദ്യോഗാർത്ഥികളുടെ സമരം: സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രക്ഷോഭം നടത്തുന്ന എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിഷയങ്ങളിൽ ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ദില്ലിയിൽ പോയി പ്രസ്താവനകൾ നടത്തുകയാണെന്നും രാഹുൽ ഗാന്ധിയുടെയും സി.ജെ.പിയുടെയും നാടകങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ നേരിട്ട് കാണുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Top News from last week.