പി എസ് സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും വിവരാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന് വീണ്ടും പരാതി ലഭിച്ചു. ഉത്തരക്കടലാസുകൾ ലഭ്യമാക്കണമെന്ന കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചുകളിക്കുകയാണെന്നും ഇതിൽ അടിയന്തര ഇടപെടൽ വേണമെന്നുമാണ് പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം.

നിയമന നടപടികൾ പൂർത്തിയാകാത്തതിനാൽ വിവരങ്ങൾ നൽകാകില്ലെന്ന് അറിയിച്ചിരുന്ന പി എസ് സി, പരീക്ഷാ രേഖകൾ മുഴുവൻ കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നേരത്തെ തള്ളിയിരുന്നു. ഒരു റാങ്ക് പട്ടിക കൂടി വരാനുള്ള സാഹചര്യത്തിൽ വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലായ പി എസ് സി, കമ്മീഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ചോദ്യപേപ്പർ, ഉത്തരസൂചിക, മാർക്ക് ഷീറ്റ്, അഭിമുഖത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പി എസ് സി മുൻപ് കൈമാറിയിട്ടുണ്ട്.

Top News from last week.